കുവൈത്ത് സിറ്റി: നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനായി ടൂറിസം ട്രാവല്‍ ഫെഡേറേഷന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതായി ഫെഡേറേഷന്‍ മേധാവി മുഹമ്മദ് അല്‍ മുത്തൈരി വ്യക്തമാക്കി. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിമാന ടിക്കറ്റ്, ക്വാറന്റൈന് സൗകര്യം, പിസിആര്‍ പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജ് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മടക്ക യാത്രക്കാര്‍ക്ക് വണ്‍-വേ യാത്ര ടിക്കറ്റ്, രാജ്യത്തിനു അകത്ത് പ്രവേശിച്ചാല്‍ നടത്തപ്പെടുന്ന 2 ഘട്ടങ്ങളിലായുള്ള പിസിആര്‍ പരിശോധന, ക്വാറന്റൈന് കേന്ദ്രം, വിമാനത്താവളത്തില്‍ നിന്നു ക്വാറന്റൈന് കേന്ദ്രത്തിലേക്കും പിസിആര്‍ പരിശോധന കേന്ദ്രത്തിലെക്കുള്ള ഗതാഗതം, 7 ദിവസത്തെ ഭക്ഷണം എന്നീ 5 സേവനങ്ങള്‍ ഉള്‍പ്പെടുന്നതാണു പാക്കേജ്. ഏകദേശം 300 ദിനാർ വരെയാണ് ഇതിന് ചെലവ്.