
റബത്ത്: സൗദി അറേബ്യന്‍ ശൂറ കൗണ്‍സില്‍ ചെയര്മാന് ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖുമായും യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖ്ര് ഘോബാഷുമായും ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹ് കൂടിക്കാഴ്ച നടത്തി.
ആഫ്രിക്കയിലെയും അറബ് ലോകത്തെയും സെനറ്റുകള്‍, ഷൂറ, തത്തുല്യ കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തോടെ മൊറോക്കന്‍ ഹൗസ് ഓഫ് കൗണ്‍സിലേഴ്സ് മൊറോക്കോയിലെ റബത്തില് സംഘടിപ്പിച്ച സൗത്ത്-സൗത്ത് പാര്‍ലമെന്ററി ഡയലോഗ് ഫോറത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ജി.സി.സി. രാജ്യങ്ങളിലെ നേതാക്കളുടെ നേട്ടങ്ങളും വിജയങ്ങളും ഏകീകരിക്കുന്നതിലും ഗള്‍ഫ് പാര്‍ലമെന്ററി ബന്ധങ്ങള്‍ അടിസ്ഥാന സ്തംഭമാണെന്ന് ബഹ്റൈന്‍ ശൂറ ചെയര്മാന് പറഞ്ഞു. പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എല്ലാ തലങ്ങളിലും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഗള്‍ഫ് നിയമനിര്‍മാണ സഭകള്‍ തമ്മിലുള്ള ഏകോപനവും കൂടിയാലോചനയും വര്‍ദ്ധിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
