
മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുതിയ പാര്‍ക്കിംഗ് ഫീസ് കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി നടപ്പാക്കി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമാക്കിന് കമ്പനിക്കാണ് ഫീസ് ഈടാക്കാനുള്ള ചുമതല. പുതിയ നിരക്ക് പ്രകാരം ട്രക്കുകള്‍ക്ക് ആദ്യത്തെ 12 മണിക്കൂറിന് 10 ദിനാര്‍ ഫീസ് ഈടാക്കും. അധികം വരുന്ന ഓരോ മണിക്കൂറിനും രണ്ടു ദിനാര്‍ വീതം ഈടാക്കും. വാഹനങ്ങളുടെ ന്യായമായ വരവുപോക്ക് ഉറപ്പാക്കാനും സ്ഥലങ്ങള്‍ ചിലര്‍ കുത്തകയാക്കിവെക്കുന്നത് തടയാനുമാണ് ഈ നടപടിയെന്ന് അധികൃതര്‍ പറയുന്നു.
ചെറിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ഈ അധികബാധ്യത കൂടി വരുന്നതിനാല്‍ പഴം, പച്ചക്കറി ഇനങ്ങളുടെ വില വര്‍ധിക്കാനിടയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.


