
മനാമ: ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളില്‍ രക്ഷാകര്‍തൃ പ്രവേശന ദിനം കൊണ്ടുവരാന്‍ കീരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് അനുമതി നല്കി.
ഖുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. പുതിയ അധ്യയന വര്‍ഷത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിവ് നല്‍കുകയും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) 24ാം വാര്‍ഷികത്തോടനുബന്ധിച്ച്, കൗണ്‍സിലിന്റെ നേട്ടങ്ങളെയും പുരോഗതിയെയും വികസനത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ബഹ്റൈനി സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെയും മന്ത്രിസഭപ്രശംസിച്ചു.