പട്ടായ: സ്കൈ ഡൈവിനിടെ പാരച്ച്യൂട്ട് തകരാറായതിനെ തുടർന്ന് 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്ലൻഡിലെ പട്ടായയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സ്കൈ ഡൈവിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന 33കാരനാണ് തലയിയിച്ച് വീണ് മരിച്ചത്.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണ കാര്യം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് പ്രദേശവാസികൾ പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ നാതിയയുടെ മരണം സംഭവിച്ചിരുന്നു. ആരോഗ്യ വിദഗ്ദ്ധരെ ഉടൻ തന്നെ സ്ഥലത്തെത്തിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പട്ടായ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് നിയമവിരുദ്ധമായാണ് ഇയാൾ സ്കൈ ഡൈവ് ചെയ്തതെന്ന് അധികൃതർ പറയുന്നു. സ്കൈ ഡൈവിന് വേണ്ട അനുമതി ലഭിച്ചിരുന്നില്ല. നാതി ഇതിന് മുമ്പും ഇതേ കെട്ടിടത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റി ഗാർഡ് പറഞ്ഞു.തന്റെ കാറിൽ കെട്ടിടത്തിന് സമീപമെത്തിയ നാതി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ സ്കൈ ഡൈവിന്റെ വീഡിയോ പകർത്താൻ ഏൽപ്പിച്ച ശേഷം കെട്ടിയത്തിന് മുകളിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൗണ്ട്ഡൗണിന് പിന്നാലെ ഇയാൾ കെട്ടിടത്തിൽ നിന്ന് എടുത്തുചാടിയെങ്കിലും പാരച്ച്യൂട്ട് നിവർത്താനായില്ല. ഇതോടെ നിലത്ത് തലയിടിച്ച് വീണാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു