തിരുവനന്തപുരം: തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ വസതിയിലെത്തി. വി എസ്ൻ്റ ഭാര്യ വസുമതി,മകൻ അരുൺകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ ഒപ്പം ഉണ്ടായിരുന്നു.തുടർന്ന് എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി പൊട്ടക്കുഴി എ കെ ജി പാർക്കിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലും സി.കെ.ചന്ദ്രപ്പൻ ദിനാചരണത്തിൻ്റെ ഭാഗമായി സി പി ഐ സംസ്ഥാന കൗൺസിൽ ആഫീസായ പട്ടം പി എസ് സ്മാരകത്തിൽ നടന്ന അനുസ്മരണ പരിപാടികളിലും പങ്കെടുത്തു.കരിക്കകം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും സ്ഥാനാർത്ഥി പങ്കു കൊണ്ടു. രാവിലെ 10 മണി മുതൽ നേമം മണ്ഡലത്തിൽ പര്യടനം നടത്തി. പൂജപ്പുര എൽബിഎസ്, പരീക്ഷാഭവൻ ശ്രീ ചിത്തിര തിരുനാൾ എഞ്ചിനിയറിംഗ് കോളേജ് ,കെ .എസ് ആർ ടി സി, സെൻട്രൽ വർക്സ്, വനിതാ പോളിടെക്നിക്, പാപ്പനംകോട് ജുമ മസ്ജിദ്, കാരയ്ക്കാമണ്ഡപം ജുമ മസ്ജിദ്, വെള്ളായണി ജുമ മസ്ജിദ്, ചിത്രാഞ്ജലി സ്റ്റുഡിയോ, മിൽമ, കരമന ജുമ മസ്ജിദ്, പുത്തൻ പള്ളി എന്നിവിടങ്ങളിൽ എല്ലാം എത്തിയ സ്ഥാനാർത്ഥിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മേയർ ആര്യാരാജേന്ദ്രൻനേമം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരമന ഹരി, കൺവീനർ വി.എസ് സുലോചനൻ, എൽ ഡി എഫ് നേതാക്കളായ എംജി രാഹുൽ, എസ്.പുഷ്പലതപാപ്പനംകോട് അജയൻ, ജയിൽകുമാർ ,പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
Trending
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു