മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം പ്രവാസി ഫോറം അഭിനന്ദിച്ചു. ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വവും ബഹ്റൈനിലെ പ്രമുഖ എൻജിനീയറുമായ ഡോ: കെ. ജി. ബാബുരാജൻ എളിമയുടെയും സഹജീവി സ്നേഹത്തിൻറെയും ഏറ്റവും ഉദാത്ത മാതൃകയാണെന്ന് പന്തളം പ്രവാസി ഫോറം പ്രസിഡണ്ട് അജി പി ജോയ് പറഞ്ഞു. അതോടൊപ്പം ആറൻമുള കണ്ണാടി നൽകി ആദരിച്ചു.
ബഹ്റൈനിൽ നമ്മൾ കാണുന്ന അംബരചുംബികളായ നിരവധി കെട്ടിടങ്ങൾക്ക് ബാബുരാജന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഉന്നതങ്ങളിലേക്ക് ഉയരുമ്പോഴും ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ ജീവിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് കെ. ജി. ബാബുരാജെന്ന് രക്ഷാധികാരി എബ്രഹാം സാമുവൽ അഭിപ്രായപ്പെടുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പന്തളം പ്രവാസി ഫോറം കുടുംബാംഗങ്ങളുടെയും അഭിനന്ദനങ്ങൾ ബാബുരാജിനെ ഭാരവാഹികൾ അറിയിച്ചു. സന്തോഷം തരുന്ന നിമിഷങ്ങൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
പ്രവാസി ഫോറം ഭാരവാഹികളായ സജീഷ് പന്തളം തൻറെ കൈകൊണ്ട് ഉണ്ടാക്കിയ കലാരൂപങ്ങൾ ചടങ്ങിൽ വെച്ച് നൽകി റിതിൻ , മിൽട്ടൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.