ചെന്നൈ : തമിഴ്നാട്ടിൽ പഞ്ചായത്ത് അംഗത്തെ തലയറുത്ത് കൊന്നു. തിരുവാവൂർ ജില്ലയിലാണ് സംഭവം. മുത്തുപേട്ട പഞ്ചായത്തിലെ വാർഡ് അംഗമായ മണലമേട് കോവിലൂർ സ്വദേശി ആർ. രാജേഷ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ വന്ന അജ്ഞാത സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-22-feb-2021/
ബൈക്കിൽ വന്ന സംഘം രാജേഷിനെ സമീപത്തുള്ള കയർ ഫാക്ടറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന ഇവർ അറുത്ത തല ബൈക്കിൽ കൊണ്ടുപോകുകയും ചെയ്തു. തല റോഡിൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് മരണം നടന്ന വിവരം പുറംലോകം അറിയുന്നത്. നാട്ടുകാരാണ് പോലീസിനോട് വിവരം അറിയിച്ചത്.
കയർ ഫാക്ടറിയിൽ നിന്നും രാജേഷിന്റെ മൃതദേഹം കണ്ടെടുത്തു. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്നുള്ള കാര്യം വ്യക്തമായിട്ടില്ല. പ്രദേശത്തെ ഗുണ്ടാസംഘത്തിലെ അംഗമായ രാജേഷിന്റെ പേരിൽ കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം എന്നിവയടക്കം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചിരുന്നു.