തിരുവനന്തപുരം: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് കാട്ടി തിരുവനന്തപുരം ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പാലോട് രവിക്കെതിരെ പോലീസില്‍ പരാതി നല്കി ബിജെപി. ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവാണ് കോണ്‍ഗ്രസ് നേതാവിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന കെപിസിസി സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റായ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ടി. സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ‘പരിണിത പ്രജ്ഞനും എംഎല്‍എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആയതില്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’- ബിജെപി. ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവിന്റെ പരാതിയില്‍ പറയുന്നു.
Trending
- വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
- ഖലീഫ ബിൻ സായിദ് ഫൗണ്ടേഷനും ആർ.എച്ച്.എഫും ചേർന്ന് 2,020 ദമ്പതികളുടെ സമൂഹ വിവാഹം നടത്തി
- ടീം ശ്രേഷ്ഠ ബഹ്റൈൻ പ്രതിമാസ പ്രഭാതഭക്ഷണ വിതരണം ഈ മാസവും നടത്തി
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍