
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷ സംബന്ധിച്ച് ഈ വാരാന്ത്യത്തില്‍ മനാമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ (മനാമ ഡയലോഗ് 2025) പലസ്തീന് വിദേശകാര്യ മന്ത്രി ഡോ. വാര്‍സെന്‍ അഗാബെക്കിയാന് ഷാഹിന്‍ പങ്കെടുക്കും.
വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ റിറ്റ്സ് കാള്‍ട്ടണ്‍ ബഹ്റൈന്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.


