
മനാമ: ബഹ്റൈനില്‍ നവംബര്‍ 9 മുതല്‍ ബഹ്റൈന്‍ കണ്ടംപററി ആര്‍ട്ട് അസോസിയേഷന് ഫലസ്തീന് കലാപ്രദര്‍ശനം സംഘടിപ്പിക്കും.
പലസ്തീന് എംബസിയുമായി സഹകരിച്ച് പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രദര്‍ശനം. മനാമയിലെ അസോസിയേഷന് ആസ്ഥാനത്ത് നടക്കുന്ന പ്രദര്‍ശനം പലസ്തീന് അംബാസഡര്‍ ആരിഫ് യൂസഫ് സാലിഹ് ഉദ്ഘാടനം ചെയ്യും.
വിവിധയിനം ദൃശ്യകലാസൃഷ്ടികള് ഇവിടെ പ്രദര്‍ശിപ്പിക്കും. കലാസൃഷ്ടികള്‍ വിറ്റുകിട്ടുന്ന തുക പലസ്തീനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കും.


