പാലക്കാട്. ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എ കെ ബാലന്. നിലവില്‍ സാമൂഹ്യ വ്യാപനത്തിൽ എത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റര്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.പുതുനഗരം,കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യത.ഇവിടങ്ങളിലെ ഉറവിടമറിയാത്ത രോഗബാധിതരും സമ്പര്‍ക്ക വ്യാപനവും കൂടുതലാണ്.പട്ടാമ്പിയിലെ നിയന്ത്രണങ്ങള്‍ നിലവില്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്നും പണിമുടക്കില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.പാലക്കാട് കളക്ടർറേറ്റ് കോൺഫറൻസ് ഹോളിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എ കെ ബാലൻ.