പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം എട്ടായി. ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലൻസ്. പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടമുണ്ടായത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയല്ല ഇത്. നെന്മാറ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സുധീർ (39), പട്ടാമ്പി സ്വദേശികളായ നാസർ (45), സുബൈർ (39), ഫവാസ് (17), ഷാഫി (13), ഉമർ ഫാറൂഖ് (20), അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവർ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്
Trending
- സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്. ബിന്ദു
- ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു
- മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി
- മലപ്പുറത്ത് യുവാവിനെയും ഒരു വയസുള്ള മകളെയും കാണാതായി
- അമിത ഭാരം ചുമത്തി ലാഭം കൊയ്യുന്നു, വിമാനയാത്രാ നിരക്കുകളുടെ വർദ്ധനവ് റദ്ദാക്കണം: ജോൺ ബ്രിട്ടാസ് എം പി
- പൗരത്വ നിയമലംഘനം റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഹോട്ട്ലൈൻ തുടങ്ങി
- കെ.എസ്.ആര്.ടി.സിക്ക് 20 കോടി കൂടി അനുവദിച്ചു
- മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജൂലൈ 5 ന് ബഹ്റൈനിൽ സംവാദം സംഘടിപ്പിക്കുന്നു