മനാമ: പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്റൈൻ ) ബഹ്റൈൻ സ്റ്റാർ വിഷൻ കമ്പനിയുമായി സഹകരിച്ച് ‘’ഭാവലയം – 2024’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു . മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് മേയ് 24ന് “ഭാവലയം 2024” അരങ്ങേറാൻ പോകുന്നത് .
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം ഉത്ഘാടനം ചെയ്യുവാനും, വൈകുന്നേരത്തെ നിളോത്സവം പരിപാടിയിൽ ഫ്യൂഷൻ സംഗീതിന്റെ മാസ്മരികവലയം സൃഷ്ടിക്കുവാനുമുള്ള കലാകാരൻ, പാലക്കാട് ശ്രീറാം ഇന്ന് ബഹ്റിനിൽ എത്തിച്ചേർന്നു കഴിഞ്ഞു. പാക്ട് പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണൻ, ചീഫ് കോഓർഡിനേറ്റർ ജ്യോതി മേനോൻ, സത്യൻ പേരാമ്പ്ര, സൽമാൻ ഫാരിസ് , ജഗദിഷ് കുമാർ, രാജീവ് വള്ളിക്കോത്ത് എന്നിവർ ചേർന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ എയർപോർട്ടിൽ സ്വീകരിച്ചു .
ഭാവലയം – 2024 എന്ന പരിപാടി വളരെയേറെ പ്രതീക്ഷയോടെയാണ് കലാസ്വാദകർ കാത്തിരിക്കുന്നത്. സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
Trending
- ശശി തരൂരിനെ പേരു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി
- ബഹ്റൈന് ഹോളി ഖുര്ആന് ഗ്രാന്ഡ് പ്രൈസ്: ആദ്യ റൗണ്ട് ഫൈനല് യോഗ്യതാ മത്സരത്തില് 75 പേര് വിജയിച്ചു
- വോയിസ് ഓഫ് ട്രിവാൻഡ്രം ഇഫ്താർ സ്വാഗതസംഘം രൂപീകരിച്ചു
- മൂന്നാറില് വാഹനപരിശോധന ശക്തം
- ‘തരൂർ വിശ്വപൗരൻ, ഞാൻ സാധാരണ പാർട്ടി പ്രവർത്തകൻ’ മുരളീധരന്
- ശശി തരൂരിന്റെ വാക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
- ഓടിക്കൊണ്ടിരുന്ന കാര് കാട്ടാന കുത്തിമറിച്ചിട്ടു; കാറിൽ ലണ്ടനില് നിന്ന് എത്തിയ സഞ്ചാരികള്
- ഐ.വൈ.സി.സി മനാമ ഏരിയ ” ഷുഹൈബ് എടയന്നൂർ ” അനുസ്മരണം സംഘടിപ്പിച്ചു