പാലക്കാട്∙ പാലക്കാട് തിരുവാഴിയോട് കല്ലട ബസ് മറിഞ്ഞ് അപകടം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തിൽപെട്ടത്. ഇന്നു രാവിലെ 7.45നായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ കെ.പ്രേം കുമാർ അറിയിച്ചു. അപകടത്തിൽ നിരവധി പേര്‍ക്കു പരുക്കേറ്റു. ബസിലെ യാത്രക്കാരായ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് സൂചന.
അപകടസമയം 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ച പുരുഷൻ ഡ്രൈവറാണെന്നാണ് സൂചന. കാര്‍ഷിക വികസന ബാങ്കിന്റെ മുൻപിലാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം. ക്രെയ്നിന്റെ സഹായത്തോടെ ബസ് ഉയർത്തി.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.