
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും. 2025-2027 വർഷത്തേക്കുള്ള കമ്മിറ്റിയാണ് വെള്ളിയാഴ്ച്ച സ്ഥാനമേൽക്കുന്നത്. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും വിദ്യാർത്ഥികളെയും ആദരിക്കും.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാർ ജെയിൻ, ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബ്രോഡൻ കോൺട്രാക്ടിങ് എം. ഡി ഡോ. കെ. എസ് മേനോൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സിസ്കോഡ് ഡയറക്ടർ സജിൻ ഹെൻട്രി, ഡോ.പ്രവീൺ(റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ) യൂണിഗാർഡ് ഡയറക്ടർ സുജ ജെപി മേനോൻ, അമോഹ ഗ്രൂപ്പ് സിഇഒ ഖിളർമുഹമ്മദ്, ഐപോയന്റ് ജനറൽ മാനേജർ അരുൾദാസ് എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ സെഷനുകളിൽ പങ്കെടുക്കും.
