മനാമ: പാക്ട് അംഗങ്ങൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സ്പോർട്സഡേ, ഇത്തവണയും പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചതായി പാക്ട് എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. ഡിസംബർ 15 ന്നു
ബിലാദ് അൽ കദീമിലുള്ള അൽ എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് ഇത്തവണത്തെ സ്പോർട്സ്. വിവിധ പ്രായക്കാർക്കായി നിരവധി മത്സരങ്ങൾ ഒരുക്കിയിരിക്കുന്നതോടൊപ്പം അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രസകരങ്ങളായ സ്പോർട്സ് ഇനങ്ങളിൽ മത്സരിക്കാവുന്നതാണ്. അണ്ണാമലൈ ഗായത്രി, അമരാവതി കണ്ണാടി,കോരയാർ കൽപാത്തി, പിലാന്തോൾ തൂത എന്നിങ്ങനെ പേരിട്ടിരിക്കുന്ന നാല് ടീമുകളിലായാണ് മത്സരങ്ങൾ നടക്കുക.നിരവധി ട്രോഫികളും മെഡലുകളുമാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് . എല്ലാവരെയും തദവസരത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കൺവീനർ ശ്രീ അനിൽ കുമാറും ശ്രീമതി പ്രീത രമേശും അറിയിച്ചു.
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു



