
മനാമ: ബഹ്റൈനിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ പാക്കിസ്ഥാനി ദമ്പതിമാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.
കൂടാതെ ഇരുവരും 5,000 ദിനാര്‍ വീതം പിഴയടയ്ക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
പാക്കിസ്ഥാനിലെ ഒരു മയക്കുമരുന്ന് മൊത്തച്ചവടക്കാരന് ബഹ്റൈനിലുള്ള ഒരു ഏജന്റിന് എത്തിക്കാനായാണ് ഇവരുടെ കൈവശം 6.54 കിലോഗ്രാം കഞ്ചാവ് കൊടുത്തുവിട്ടത്. തായ്ലന്‍ഡില്‍നിന്ന് അബുദാബി വഴി വിമാനത്തില്‍ ഒരു സൂട്ട്കെയ്സില്‍ ഭക്ഷണപദാര്ത്ഥ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സൂട്ട്കെയ്സ് സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.


