ജമ്മുവും കാശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിപാക്കിസ്ഥാന്‍. മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഭൂപടം പുറത്തിറക്കിക്കൊണ്ടുള്ള പത്രസമ്മേളനത്തില്‍ പാക്കിസ്ഥാന് ചരിത്രത്തിലെ ഏറ്റവും ചരിത്രപരമായ ദിനമാണിത് എന്നാണ് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രസ്താവിച്ചത്.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയുടെ വാര്‍ഷികത്തലേന്നു തന്നെ ഇത്തരമൊരു ഭൂപടം പുറത്തിറക്കിയതിലൂടെ ഇന്ത്യയെ ചൊടിപ്പിക്കുക എന്നതുതന്നെയാണ് പാക്കിസ്ഥാന്റെ ഉദ്ദേശം എന്നു വിലയിരുത്തപ്പെടുന്നു. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നിലും വേദികളിലും ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി പാക്കിസ്ഥാന് ഇന്ത്യന്‍ നടപടിക്കെതിരെ അഭിപ്രായരൂപീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപടം പ്രസിദ്ധീകരിച്ചതിലൂടെ ലോകത്തിനു മുന്നില്‍ തങ്ങളുടെ നയം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് എന്നാണ് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞത്.
പാക്കിസ്ഥാന്റെ പുതിയ ഭൂപടത്തോട് അല്പം മുമ്പ് പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കിസ്ഥാന്റെ പുതിയ ഭൂപടം ഒരു രാഷ്ട്രീയ വിഡ്ഡിത്തമായേ കാണുന്നുള്ളൂ എന്നും നിയമപരമായോ അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പിലോ അതിന് യാതൊരു പ്രസക്തിയുമില്ലെന്നും അതിര്‍ത്തികടന്നുള്ള തീവ്രവാദത്തന്റെ പിന്തുണയോടെ അതിര്‍ത്തി വര്‍ദ്ധിപ്പിക്കാനുള്ള ആസക്തിയാണ് ഈ നടപടിയോടെ വെളിപ്പെട്ടതെന്നും പ്രസ്താവിച്ചു.