ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തിന് പിന്നാലെ പായുന്ന പാകിസ്താന് കനത്ത തിരിച്ചടി. കശ്മീരിന്റെ പേരില്‍ കരിദിനം ആചരിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് സൗദി അറേബ്യ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ എഫ്എടിഎഫില്‍ സൗദി പാകിസ്താനെതിരെ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇന്ത്യയ്ക്കെതിരെ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ആഗോള ശ്രദ്ധ പിടിച്ചുപറ്റാനുള്ള പാകിസ്താന്റെ മുഖത്തേറ്റ അടിയാണ് സൗദിയുടെ തീരുമാനം. റിയാദിലും ജിദ്ദയിലും ഈ മാസം 27ന് കരിദിനം ആചരിക്കാനാണ് പാകിസ്താന് സൗദിയുടെ അനുമതി തേടിയത്. നയാ ദൗര് എന്ന പാക് മാദ്ധ്യമത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ മുര്‍താസ സോളംഗിയുടെ ട്വീറ്റിലാണ് സൗദി അനുമതി നിഷേധിച്ചതായി പറയുന്നത്.