ന്യൂഡല്‍ഹി: വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയെക്കാള്‍ മികച്ചത് പാകിസ്താനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പാകിസ്താന് സ്തുതി പാടി രംഗത്തെത്തിയത്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കൊറോണയെ പ്രതിരോധിച്ചെന്നായിരുന്നു രാഹുലിന്റെ വിവാദമായ പരാമര്‍ശം. ഇത് ബിജെപി സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പാകിസ്താന്റെ രോഗവ്യാപനവുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്ന ഗ്രാഫും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങള്‍ക്ക് സമാനമായി ഇന്ത്യക്കെതിരായി പാകിസ്താന് രാഹുലിന്റെ പരാമര്‍ശത്തെ ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഇത് ആദ്യമായല്ല രാഹുല്‍ രാജ്യ താത്പ്പര്യത്തിനെതിരായ നിലപാട് സ്വീകരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള രാജ്യമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കൂടുതലായിട്ടും മരണനിരക്ക് പിടിച്ചുനിര്‍ത്താനും രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിരുന്നു. നേരത്തെ, ഗാല്‍വനില്‍ ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചും അതിര്‍ത്തി കടന്ന് ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയതിനെ ചോദ്യം ചെയ്തും രാഹുല്‍ രംഗത്തെത്തിയിരുന്നു.