ഇസ്ലാമാബാദ്: പാകിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ബലൂചിസ്താൻ പ്രവിശ്യയിൽ രാവിലെ 7.30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
തലസ്ഥാന നഗരമായ ക്വറ്റയിൽ നിന്നും 38 കിലോ മീറ്റർ വടക്ക് കിഴക്ക് മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സീസ്മിക് മോണിറ്ററിംഗ് സെന്റർ അറിയിച്ചു. ഭൂചലനത്തിൽ ക്വറ്റയ്ക്ക് പുറമേ മസ്തംഗ്, കില്ലാ അബ്ദുള്ള, പിഷിൻ എന്നീ ജില്ലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഭൂചലനത്തിൽ ക്വറ്റയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാകിസ്താൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടർ ജനറൽ മുഹമ്മദ് റിയാസ് പറഞ്ഞു. വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനം അനുഭവപ്പെട്ട മറ്റ് പ്രദേശങ്ങളിൽ അധികൃതർ പരിശോധന നടത്തുകയാണെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.