ലാഹോര്‍: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മകൻ സുലൈമാൻ ഷെഹ്ബാസുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ പാക് കോടതി മരവിപ്പിച്ചു.
സുലൈമാൻ ഷെഹ്ബാസുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ 13 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പാകിസ്ഥാനിലെ പ്രത്യേക കോടതി ഉത്തരവിട്ടു.
സെപ്റ്റംബർ ഏഴിനാണ് പാകിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.