
റിയാദ്: പാക്കിസ്ഥാന് സൈന്യത്തിന്റെ ഒരു സംഘം സൗദി അറേബ്യയിലെത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയ പരസ്പര സൈനിക സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കിഴക്കന്‍ മേഖലയിലെ കിംഗ് അബ്ദുല്‍ അസീസ് സൈനിക താവളത്തില്‍ വന്നിറങ്ങിയത്. പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുള്പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സൈന്യം എത്തിയത്. നിലവിലെ സാഹചര്യത്തില്‍ സൗദി അറേബ്യയ്ക്ക് സുരക്ഷാ സഹായം നല്‍കുക എന്നതാണ് ഇവരുടെ ദൗത്യം.


