തിരുവനന്തപുരം:അന്തരിച്ച സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു. 68 വയസ്സായിരുന്നു.ഹൃദയാഘാതം മൂലം ഇന്നലെ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.
മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിന് വേണ്ടി ഗാന രചന നടത്തിയിട്ടുണ്ട്. പത്മജ കവിയത്രിക്ക് പുറമേ ചിത്രകാരി കൂടിയായിരുന്നു. എംജി രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ പത്മജ എഴുതി 2017 ല്‍ പുറത്തിറങ്ങിയ ‘നിന്നെ ഞാന്‍ കാണുന്നു’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെന്നൈയില്‍ ഉള്ള മകന് രാജാകൃഷ്ണനും ദുബായില്‍ ഉള്ള മകള്‍ കാര്‍ത്തികയും നാട്ടില്‍ എത്തിയ ശേഷമാകും സംസ്കാര ചടങ്ങുകള്‍.