മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ & ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ് എടുക്കുന്നതാണ്. 25/9/2020 വെള്ളി ബഹ്റൈൻ സമയം 5:00pm/ ഇന്ത്യൻ സമയം 7.30pm ന് സൂം അപ്ലിക്കേഷൻ വഴിയാകും പരിപാടി സംഘടിപ്പിക്കുക.
പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉത്ഘാടനം ചെയ്യും.ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളകുട്ടികൾ 33532669(സുനിൽ ബാബു )മുസ്തഫ പട്ടാമ്പി (37740774) ഉമ്മർ പാനായിക്കുളം (39990263)ഈ നമ്പറിൽ ബന്ധപ്പെടുക.