മനാമ: കുക്ക് മീൽ റെസ്റ്റാറന്റിൽ വച്ച് പടവ് കുടുംബ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ നൗഷാദ് മഞ്ഞപ്പാറ റമദാൻ സന്ദേശം നൽകി. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ ഫസലുൽ ഹഖ്, ബഷീർ അമ്പലമായി, ബദറുദ്ദീൻ പൂവാർ, താരിഖ് നജീബ് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ഉമ്മർ പാനായിക്കുളം, റാസിൻ ഖാൻ, അഷ്റഫ് വടകര, ഹക്കീം പാലക്കാട്,ഗണേഷ് കുമാർ, സുനിൽകുമാർ, ബൈജു മാത്യു, ബക്കർ കേച്ചേരി, ഹംസ തൃശ്ശൂർ എന്നിവർ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി. പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പി ഇഫ്താർ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി