മനാമ: പാക്ട് ബഹ്റൈൻ രണ്ടാഴ്ച നീണ്ട ഓൺലൈൻ കലാ നൃത്ത നൃത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. സെപ്തംബർ പതിനൊന്നാം തീയതി അരങ്ങേറിയ ഗ്രാൻഡ് ഫിനാലെയിൽ ഉയർന്നു വരുന്ന ഗായിക വേദ പ്രകാശ് ഉള്ളെരി, ഗസലുകളുടെ വശ്യതയാർന്ന ശീലുകളുമായി കാണികളുടെ ഹൃദയം കവർന്നെടുത്തു.
ആയിരകണക്കിന് കാണികൾ ബഹ്റിനിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നും ഗ്രാൻഡ് ഫിനാലെയുടെ ലൈവ് കാണുകയും പങ്കെടുത്ത കലാകാരന്മാരെയും കലാകാരികളെയും ലൈവ് കമന്റുകളായി പ്രശംസിക്കുകയും ചെയ്തു.
വിജയികൾ:
സെക്കന്റ് റണ്ണർ അപ്പ് – നേഹ ജഗദീഷ് , നക്ഷത്ര രാജ്
ഫസ്റ്റ് റണ്ണർ അപ്പ് – നിവേദ്യ വിനോദ
ഓവറോൾ ചാമ്പ്യൻ – നമ്രത വിനോദ
പാക്ട് ബഹ്റിൻ, റേഡിയോ റങ്കുമായി ചേർന്ന് നടത്തിയ ഈ പൊന്നോണപരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.