മനാമ: കലയ്ക്കും കലാകാരന്മാർക്കും എന്നും അകമഴി ഞ്ഞ പ്രോത്സാഹനം നൽകുന്ന പാലക്കാട് നിവാ സികളുടെ കൂട്ടായ്മയാണ് പാക്ട്. പാലക്കാട് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ബഹ്റൈൻ ) ബഹ്റൈൻ സ്റ്റാർവിഷൻ ഇവെന്റ്സുമായി സഹകരി ച്ച് ‘’ഭാവലയം – 2024’’ എന്ന പേരിൽ നൃത്തസംഗീതോത്സവം സംഘടിപ്പിക്കുന്നു .
മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദി വസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ബഹ്റൈൻ കേരളീയസമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് മേയ് 24ന് “ഭാവലയം 2024″ അരങ്ങേറുന്നത്.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാർദ്ധം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം , രാവിലെ 9 മണിക്ക് പ്രശസ്ത ഗാ യകൻ പാലക്കാട് ശ്രീറാം ഉത്ഘാടനം ചെയ്യും . തുടർന്ന് ബഹ്റൈനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽപരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും.
വൈകിട്ട് 5 മണിക്ക്, ശ്രീറാം നേതൃത്വം നൽകുന്ന നിളോത്സവത്തിൽ പുതുമയേറിയ മ്യൂസിക്കൽ ഫ്യൂഷൻ ആയിരിക്കും. ഫ്യൂഷനെ തുടർന്ന് നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ “മായിക” യെന്ന നൃത്ത ശിൽപം അരങ്ങേറും . അമ്പതിലധികം കലാകാരന്മാർ മാസങ്ങളോളം തെയ്യാറെടുപ്പു നടത്തി അരങ്ങിൽ എത്തിക്കുന്ന “മായിക” തീർച്ചയായും കാണികളുടെ ഹൃദയം കവരുക തന്നെ ചെയ്യുമെന്നു സംഘാടകർ പറഞ്ഞു.
ശ്യാം രാമചന്ദ്രൻ ആണ് മായികയുടെ സംവിധായകൻ.ഭാവലയം – 2024 എന്ന പരിപാടി വളരെയേറെ പ്രതീക്ഷയോടെയാണ് കലാസ്വാദകർ കാത്തിരിക്കുന്നത് എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീ ക്ഷിക്കുന്നത്. ഈപരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാവലയം – 2024 ന്റെ ഭാഗമായി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി സതിഷ് ഗോപാലകൃഷ്ണൻ, സ്റ്റാർ വിഷൻ ഇവന്റസ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, ലേഡീസ് വിംഗ് പ്രസിഡന്റ് സജിത സതീഷ്, പാക്ട് ചീഫ് കോഡിനേറ്റർ ജ്യോതികുമാർ മേനോൻ, ഭാവലയം ജനറൽ കൺവീനർ ശിവദാസ് നായർ,രക്ഷാധികാരി മുരളി മേനോൻ, മായിക തിരക്കാഥാകൃത്ത് പ്രീതി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
https://www.facebook.com/reel/476215628085368