
ലണ്ടന്‍: ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹേഴ്സ്റ്റ് സംഘടിപ്പിച്ച വാര്‍ഷിക ഇന്റര്‍-കമ്പനി പേസ് സ്റ്റിക്കിംഗ് മത്സരത്തില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേസ് സ്റ്റിക്ക് ഡിവിഷനില്‍നിന്നുള്ള രണ്ട് ടീമുകള്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടി.
ലോകമെമ്പാടുമുള്ള 21 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മികച്ച ടീം ലീഡര്‍ക്കുള്ള പുരസ്കാരവും കോര്‍പ്പറല്‍ സയ്യിദ് അബുല്‍ഹസ്സന്‍ ഷിറാസിക്ക് ലഭിച്ചു.
ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അചഞ്ചലമായ പിന്തുണയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് റോയല്‍ പോലീസ് അക്കാദമി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫവാസ് അല്‍ ഹസ്സന് പറഞ്ഞു.
മത്സരത്തിലുടനീളം ടീം അംഗങ്ങളുടെ ഉയര്‍ന്ന മനോവീര്യം, ടീം വര്‍ക്ക്, പൂര്‍ണ്ണ സന്നദ്ധത എന്നിവ എടുത്തുകാണിച്ചുകൊണ്ട് ടീമുകള്‍ പ്രകടിപ്പിച്ച സമര്‍പ്പണത്തെയും അച്ചടക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു.
