കോഴിക്കോട്: അബുദാബി ശക്തി സാഹിത്യ പുരസ്കാരം ദേശാഭിമാനി മുന് ചീഫ് ന്യൂസ് എഡിറ്ററും മുതിര്ന്ന മാധ്യമപ്രവര്ത്തകനുമായ പി.പി. അബൂബക്കറിന്. ചിന്ത ബുക്സ് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന ഗവേഷണ ഗ്രന്ഥത്തിനാണ് പ്രത്യേക പുരസ്കാരം. കാല്ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 25ന് ചെങ്ങന്നൂരില് നടക്കുന്ന ചടങ്ങില് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സമ്മാനിക്കും. മികച്ച മാധ്യമപഠനമെന്ന് വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ദേശാഭിമാനിയുടെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട ചരിത്രം സമഗ്രമായി ഈ കൃതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയാണ് അബൂബക്കർ. ബഹ്റൈനിൽ ദേശാഭിമാനി എഡിഷൻ തുടങ്ങിയ കാലത്ത് അവിടെയും ജോലി ചെയ്തിരുന്നു. ഭാര്യ: ടി. റസിയ (റിട്ട. ഇന്ത്യന് ബാങ്ക് ഓഫീസര്). മക്കള്: നീതു, ഡോ. നൂറ. മരുമക്കൾ : ഡോ. കെ.വി ഷാനവാസ് (യു. എസ്), നബീൽ അഹമ്മദ് .
Trending
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്ക്ക് രണ്ടു വര്ഷം തടവ്
- ബഹ്റൈന് നാഷണല് ഗാര്ഡ് സൈബര് സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര് തട്ടിയെടുക്കല്: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

