മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്കി.കൂടാതെ ദേശീയ ചുമതലകള്‍ ഇ.ടി. മുഹമ്മദ് ബഷീറിന് നല്‍കാനും ലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. യു.ഡി.എഫിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാല്‍ മറ്റ് നീക്കുപോക്കുകള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്ത യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ ഇനി യു.ഡി.എഫിെന്റ സമയാമാണെന്നും ഏത് വെല്ലുവിളികളേയും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


