
കിഴക്കോത്ത്: വില്പനയ്ക്കായി വിതരണം ചെയ്യാനുള്ള ഐസ് ആദ്യം നുണഞ്ഞ ശേഷം പാക്ക് ചെയ്യുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതോടെ നടത്തിപ്പുകാരനെ നാട്ടുകാര്‍ തടഞ്ഞു. കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി-ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഐസ്-മി’ എന്ന ഐസ് നിര്‍മാണ യൂണിറ്റില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പാക്ക് ചെയ്യാനെടുക്കുന്ന ഐസുകള്‍ നടത്തിപ്പുകാരന് രുചിച്ചു നോക്കിയ ശേഷം അവ പാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഐസ് നിര്‍മാണ യൂണിറ്റ് പൂട്ടി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യവിഭാഗവും കടയിലെത്തി പരിശോധന നടത്തിയിരുന്നു.
