ദില്ലി: മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി സഭാപ്രതിനിധികള്‍ അറിയിച്ചു. ഓര്‍ത്തഡോക്സ് സഭ ഏറ്റെടുത്ത പള്ളികളില്‍ യാക്കോബായ വിശ്വാസികള്‍ക്കും അവകാശം നല്‍കുമെന്നും ഓർത്തഡോൿസ് സഭ പ്രതിനിധികൾ പ്രധാനമന്ത്രിയെ അറിയിച്ചു.
യൂഹാനോൻ മാർ ദിയസ്കോറോസ്, തോമസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർ ദെമത്രയോസ് എന്നി മെത്രാപൊലീത്താമാരാണ് ചർച്ച നടത്തിയത്. മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ളക്കൊപ്പമെത്തിയാണ് സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. സഭാ പ്രതിനിധികളുമായി അരമണിക്കൂര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നാളെ യാക്കോബായ സഭ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും.