
കൊല്ലം: കടയ്ക്കൽ ഫെസ്റ്റ് 2022 ന്റെ സംഘാടക സമിതി ഓഫീസ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു സംഘാടക സമിതി ജനറൽ കൺവീനവർ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പി. പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്,സുധിൻ,സി ദീപു, ആർ. എസ് ബിജു, പഞ്ചായത്ത് മെമ്പർമാരായ മർഫി, വി. ബാബു , അരുൺ, കടയ്ക്കൽ സാംസ്കാരിക സമിതി സെക്രട്ടറി കടയ്ക്കൽ ഷിബു, അംഗങ്ങളായ ദീപുകൃഷ്ണൻ സുജീഷ്ലാൽ, എസ് ദീപു എന്നിവർ പങ്കെടുത്തു.

ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെയാണ് കടയ്ക്കൽ ഫെസ്റ്റ് വ്യാപാര മേള, പുഷ്പ മേള,നാടക മത്സരം കുടുംബശ്രീ ഫെസ്റ്റ്,മെഗാഷോ തുടങ്ങി 15 ദിവസം നീണ്ടു നിൽക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
