മനാമ: സയൻസ് ഇന്ത്യാ ഫോറം മിഡിൽ ഇസ്റ്റിന്റെയും ഭാരത സർക്കാർ ആയുഷ് മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗാ ദിനാഘോഷം സംഘടിപ്പിക്കുന്നു . ഇതിന്റെ ഭാഗമായി ഈ വരുന്ന ജൂൺ 20 ശനിയാഴ്ച്ച ലൈവ് ടോക് ഷോ സംഘടിപ്പിക്കുന്നു . ലോക പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും അമേരിക്കയിലെ കാർഡിയോളജി ഡോക്ടറുമായ ഡോ . ഇന്ദ്രനീൽ ബസു റായ് ലൈവ് ടോക് ഷോ ക്ക് നേതൃത്വം നൽകും. ഡോ . ഇന്ദ്രനീൽ ബസു റായ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ,ഹാർവാർഡ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറും ലോകം മുഴുവൻ ഹൃദ്രോഗത്തെക്കുറിച്ചു നിരവിധി പ്രഭാഷണങ്ങൾ നടത്തിയ വ്യക്തിയുമാണ്. ഈ വരുന്ന ജൂൺ 20 ശനിയാഴ്ച്ച വൈകിട്ട് ബഹറിൻ സമയം വൈകിട്ട് 4:30 മുതൽ 6:30 വരെയാണ് ലൈവ് ടോക് ഷോ. സൂം ആപ്ലികേഷൻ , ഫേസ്ബുക്ക് , യുട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ ഈ ലൈവ് ടോക് ഷോയിൽ പങ്കെടുക്കാം . താല്പര്യമുള്ളവർ 33163329 എന്ന നമ്പറിൽ സയൻസ് ഇന്ത്യാ ഫോറം ബഹറിൻ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജുമായി ബന്ധപ്പെടുകയോ info@sifbahrain.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ ചെയ്താൽ മതി .
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു