
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 14/02/2025 വൈകിട്ട് 8 മണിക്ക് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ബഹ്റിനിലെ പ്രമുഖ സാഹിത്യ കലാകാരനും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറിയുമായ ബിജു എം സതീഷ് വിശിഷ്ട അതിഥിയായിരുന്നു. ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും ആശയങ്ങളെ ഹൃദ്യ മായ രീതിയിൽ എത്തിക്കാൻ ആശാന്റെയും ഒ എൻ വി യുടെയും കവിതകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സാഹിത്യ വേദി അംഗം ശ്രീ രാജേഷ് എൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ബിജു ചന്ദ്രൻ അധ്യക്ഷ പ്രസംഗവും എസ് എൻ സി എസ് വൈസ് ചെയർമാൻ പ്രകാശ് കെ പി, ട്രഷറർ കൃഷ്ണകുമാർ വി കെ എന്നിവർ ആശംസ പ്രസംഗങ്ങളും നടത്തി. ചടങ്ങിൽ സുരേഷ് പി പി, രാജി രാജേഷ്, സജിത്ത് വെള്ളിക്കുളങ്ങര എന്നിവർ കുമാരൻ ആശാന്റെയും ഒ എൻ വി കുറുപ്പിന്റെയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എൻ ശിവരാജൻ, സന്ധ്യ ബിലോജ്,ജ്വാല ജയൻ, അക്ഷര രാജേഷ് എന്നിവർ ആശാന്റെയും ഒ എൻ വി യുടെയും കവിതകൾ ആലപിച്ചു. അഞ്ജന രാജേഷ് അവതാരകയായ ചടങ്ങിനു സാഹിത്യ വിഭാഗം കൺവീനർ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
