കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന് പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നാലാം ബാച്ച് പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി ത്രഡിംഗ്, ബ്ലീച്ചിംഗ്, ഫെഷ്യലിങ്, മേക്കപ്പ്, ഡ്രസ്സ് കോസ്റ്റിയൂമിംഗ്, പെഡിക്യൂര്‍, ഓയില്‍ മസ്സാജ് തുടങ്ങിയവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ട്രെയിനേഴ്സായ ലീനാ ബിനു, മിനി ജോയി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.
Trending
- ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്
- പത്തു വയസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 79 വര്‍ഷം കഠിന തടവും പിഴയും
- ഒളിവ് ജീവിതം’ അവസാനിപ്പിച്ച് സിദ്ദിഖ്
- ബഹ്റൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍ക്കായി ‘വിസിറ്റ് എംബസി’ പരിപാടി നടത്തി
- സ്വർണക്കടത്തുകാരെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നു: മുഖ്യമന്ത്രി
- എൻ.ഐ.എച്ച്.ആറും ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു
- കോടതിയിലേക്ക് കൊണ്ടു പോകവേ പോക്സോ പ്രതി ബ്ലെയ്ഡ് വിഴുങ്ങി
- നാസിൽ നൗഷാദിനെ BKCK ആദരിച്ചു