തിരുവനന്തപുരം: കേരള വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.സി.ഡി.എസ് തിരുവനന്തപുരം അർബൻ ത്രീയും കേരള ലോ അക്കാദമി ലോ കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റും സംയുക്തമായി ‘ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനി’ന്റെ ഭാഗമായി പേരൂർക്കട വസന്തം ടവേഴ്സിന് മുന്നിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനങ്ങൾക്കും എതിരെ യുനെസ്കോ ആഹ്വാനം ചെയ്ത ഓറഞ്ച് ക്യാമ്പയിന്റെ ഭാഗമായി നടന്ന പരിപാടികൾ ഐ സി ഡി എസ് അർബൻ 3 സി. ഡി. പി. ഒ സിന്ധു ഉദ്ഘാടനം ചെയ്തു.
ലോ അക്കാദമി എൻ എസ്സ് എസ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ്, മൂകനാടകം എന്നിവയോടെ ആരംഭിച്ച പരിപാടി സിഗ്നേച്ചർ ക്യാമ്പയിൻ, അംഗനവാടി പ്രവർത്തകരുടെ ഇരുചക്രവാഹനറാലി എന്നിവയോടെയാണ് സമാപിച്ചത്. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ശ്രീരേഖ, ശ്രീകല, ബീന, ഷീജ, എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസേഴ്സ് അരുൺ ഉണ്ണിത്താൻ, രേഷ്മ സോമൻ, അംഗനവാടി പ്രവർത്തകർ, എൻ എസ് എസ് വോളന്റിയർമാർ എന്നിവർ പങ്കെടുത്തു.