മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ 30ഓളം പരാതികളെത്തി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള പരാതികള്‍ എംബസി സ്വീകരിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീമും കോണ്‍സുലര്‍ ടീമും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് ഓപ്പണ്‍ ഹൗസ് ആരംഭിച്ചത്.
ഡിസംബര്‍ 16ന് 30ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് രാജകീയ മാപ്പ് നല്‍കിയതിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി. ഇതോടെ 2024ല്‍ രാജകീയ മാപ്പിന് കീഴില്‍ മോചിതരായ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 160 ആയതായി അംബാസഡര്‍ അറിയിച്ചു.
ബഹ്റൈനില്‍ തടവിലായിരുന്ന 28 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ശിക്ഷ 6 മാസത്തില്‍ നിന്ന് 3 മാസമായി കുറച്ചതിനെ അവരില്‍ 3 പേര് ഒഴികെയുള്ളവരെ നാട്ടിലേക്ക് തിരിച്ചയച്ചു. അവശേഷിക്കുന്നവരെ ഉടന്‍ തിരിച്ചയയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
30 വര്‍ഷത്തിലേറെയായി ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്ന ഒരു ഇന്ത്യന്‍ പൗരന്റെ കേസ് വളരെക്കാലമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയായിരുന്നു. ഈ കേസ് തീര്‍പ്പാക്കി അദ്ദേഹത്തിന് യാത്രാ രേഖ നല്കി തിരിച്ചയച്ചു. ഇതിനെല്ലാം സഹായിച്ച ബഹ്റൈന്‍ അധികാരികള്‍ക്കും എംബസിയുടെ എംപാനല്‍ ചെയ്ത അഭിഭാഷക ബുഷ്റ മയൂഫിനും അംബാസഡര്‍ നന്ദി പറഞ്ഞു. ഓപ്പണ്‍ ഹൗസുമായി സഹകരിച്ച എല്ലാ ഇന്ത്യന്‍ പൗരര്‍ക്കും സംഘടനകള്‍ക്കും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.
Trending
- കർഷകൻ കടന്നൽ കുത്തേറ്റ് മരിച്ചു
- നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’
- പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം; നിഫ്റ്റി വീണ്ടും 24,000ന് മുകളില്‍
- ചോദ്യം ചെയ്യാനിരിക്കെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
- ‘ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളെ വിമർശിക്കാൻ ഇവിടത്തെ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ – സുകുമാരൻ നായർ
- സ്കൂൾ ബസ് അപകടത്തില്‍ വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കേസ്
- പോക്സോ കേസില്‍ 52-കാരന് 130 വര്‍ഷം തടവ്
- മന്നംജയന്തി ആഘോഷം ഉദ്ഘാടനം: 11 വർഷത്തിന് ശേഷം രമേശ് ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനത്ത്