
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബ് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 (ജൂനിയര്‍ ആന്റ് സീനിയര്‍) നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ ഗുദൈബിയയിലെ ഇന്ത്യന്‍ ക്ലബ്ബ് പരിസരത്ത് നടക്കും.
ജി.സി.സി. രാജ്യങ്ങളില്‍നിന്നുള്ള 500ലധികം കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടൂര്‍ണമെന്റില്‍ വിവിധ വിഭാഗങ്ങള്‍:
ജൂനിയേഴ്സ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും (സിംഗിള്‍സ് മാത്രം)
യു9, യു11, യു13, യു15, യു17, യു19.
സീനിയേഴ്സ്: പുരുഷ ഡബിള്‍സ് (എലൈറ്റ്, ചാമ്പ്യന്‍ഷിപ്പ്, ലെവല്‍ 1, 2, 3, 4, 5), വനിതാ ഡബിള്‍സ് (ലെവല്‍ 1, 2, 3), മിക്സഡ് ഡബിള്‍സ് (എലൈറ്റ്, ചാമ്പ്യന്‍ഷിപ്പ്, മാസ്റ്റേഴ്സ് ലെവല്‍ 1, 2, 3), മാസ്റ്റേഴ്സ് ഡബിള്‍സ് 45+, 50+ (ലെവല്‍ 1, 2), ജംബിള്‍ഡ് ഡബിള്‍സ് (പ്രായ വിഭാഗം: 85+, 100+), പുരുഷ ഡബിള്‍സ് പ്രചോദനാത്മകം (ആകെ ഭാരം- രണ്ട് കളിക്കാരും: 165 കിലോഗ്രാം)
എല്ലാ വിജയികള്‍ക്കും റണ്ണേഴ്സ് അപ്പുകള്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലബ്ബ് ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ആര്. (39623936), ബാഡ്മിന്റണ്‍ സെക്രട്ടറി ബിനു പാപ്പച്ചന് (39198193), ടൂര്‍ണമെന്റ് ഡയറക്ടര്‍ അനില്‍ കോളിയാടന്‍ (37733499) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


