
മനാമ: ബഹ്റൈനില്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയ 41കാരനായ സൗദി അറേബ്യന്‍ പൗരന് അറസ്റ്റിലായി.
തട്ടിപ്പ് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയയാളെ കണ്ടെത്താനായി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ വന്‍ തുകകള്‍ അതില്‍ വന്നുചേര്‍ന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


