പാലോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വട്ടക്കരിക്കകം ഇലവുപാലം സ്വദേശി രവി (60) ക്കാണ് പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറിന് വീടിന് സമീപം ആയിരുന്നു സംഭവം. റോഡിലേക്കിറങ്ങിയ രവിയെ കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരാണ് കാട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലത്ത് തള്ളിയിട്ട ശേഷം കാട്ടുപന്നി രവിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
Trending
- ലുലു ഇനി മലബാറിലും; കോഴിക്കോട് മാൾ തിങ്കളാഴ്ച തുറക്കും
- ലോക കുതിരയോട്ട ചാമ്പ്യന്‍ഷിപ്പ്: ബഹ്റൈന്‍ റോയല്‍ ടീം ജേതാക്കള്‍; കിരീടാവകാശി അഭിനന്ദിച്ചു
- ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2024ൻറെ ഭാഗമായി അത്ത പൂക്കള മത്സരം സംഘടിപ്പിച്ചു:
- ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തിൽ കണ്ടെത്തിയത് 50,557 ട്രാഫിക് നിയമലംഘനങ്ങൾ
- ബിഡികെ – ഗുദൈബിയ കൂട്ടം രക്തദാന ക്യാമ്പ്
- കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാനായി കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ
- നടൻ ബാബുരാജിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു
- വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകൻ ഹെെദരാബാദ് പൊലീസ് കസ്റ്റഡിയിൽ