റിപ്പോർട്ട് : സുജീഷ് ലാൽ
കൊല്ലം: ചടയമംഗലം കുരിയോട് വച്ച് ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആറ്റുകാൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിവന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുരിയോട് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കണ്ടയിനർ ലോറിയിൽ ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ഇടിച്ചു കയറുകയായിരുന്നു.
കാറിലെ യാത്രക്കാരിയായ പുത്തൂർ മാവടി ഹൌസിൽ പങ്കജാക്ഷി അമ്മ (88)ആണ് മരണപ്പെട്ടത്.
പങ്കജാക്ഷിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന ഡ്രൈവർ ജീവ (21), അഖില (33), അർജുൻ (7), മിയ (4), അശോക് ബാബു (56), ഗീത (56),എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.
