
കൊല്ലം: ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് മജീഷ്യൻ ഷാജു കടയ്ക്കൽ തന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങൾ ആനപ്പാറ സുഭാഷ് മെമ്മോറിയൽ ഗ്രന്ഥശാലക്ക് സംഭാവന നൽകി പുസ്തക സമാഹരണ യജ്ഞത്തിൽ പങ്കാളിയായി. ഒന്നിലധികം തലമുറക്ക് അറിവ് പകർന്ന നിരവധി പുസ്തകങ്ങൾ അടക്കം വിലമതിക്കാനാകാത്ത പുസ്തക ശേഖരമാണ് അദ്ദേഹം ഗ്രന്ഥശാലക്ക് നൽകിയത്.

ഇനി ആ പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ നിന്നും നൂറ് കണക്കിന് വായനക്കാരുടെ കൈകളിലേക്കെത്തി ജീവൻ തുടിക്കും. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ സി അനിൽ പുസ്തകങ്ങൾ മജീഷ്യൻ ഷാജു കടയ്ക്കലിൽ നിന്നും ഏറ്റുവാങ്ങി ഗ്രന്ഥശാല ഭാരവാഹികളായ അഡ്വ. വി മോഹൻ കുമാറിനെയും, വി വേണുഗോപാലിനെയും ഏൽപ്പിച്ചു.
