
മനാമ: ബഹ്റൈന്‍ മാധ്യമ സമൂഹം ബഹ്റൈന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്റെ (ബി.ജെ.എ) രജതജൂബിലി ആഘോഷിക്കുന്നു.
ബഹ്റൈന്‍ പത്രപ്രവര്‍ത്തന മേഖല കൈവരിച്ച പുരോഗതിയിലും ആദ്യകാല വഴികാട്ടികള്‍ മുതല്‍ ഇന്നത്തെ ഡിജിറ്റല്‍ മീഡിയ വരെയുള്ള മേഖലയിലെ പത്രപ്രവര്‍ത്തകരുടെയും ചിന്തകരുടെയും തലമുറകളെ അവബോധത്തിലേക്കും പ്രചോദനത്തിലേക്കും വളര്‍ത്തുന്നതിലുമുള്ള സംഘടനയുടെ ചരിത്രപരമായ പങ്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ആഘോഷം.
25ാം വാര്ഷികാഘോഷത്തിനു മുന്നോടിയായി ഏപ്രിലില്‍ സംഘടന രജതജൂബിലി ലോഗോ പുറത്തിറക്കിയിരുന്നു.
അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും നിയമപ്രകാരം (1989ലെ ഡിക്രി നിയമം നമ്പര്‍ 21) സ്ഥാപിതമായ സംഘടന 1991ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍ അദ്ധ്യക്ഷനായ ആദ്യ ബോര്‍ഡ് 2000ല്‍ രൂപീകരിച്ചു. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ സയാനി വൈസ് ചെയര്‍മാനായിരുന്നു. അതിനുശേഷം നിരവധി പ്രമുഖ പത്രപ്രവര്‍ത്തകരും എഡിറ്റര്‍മാരും ബി.ജെ.എയെ നയിച്ചു. രണ്ടു വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. നിലവിലെ (202- 32025) അദ്ധ്യക്ഷന്‍ അല്‍ അയം പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ഇസ അല്‍ ഷായ്ജിയാണ്.
