മനാമ: ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബിന്റെ 50-ാം വാര്‍ഷികാഘോഷം ഗള്‍ഫ് ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രതിനിധിയായി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.
ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ജി.എസ്.എയുടെ സി.ഇ.ഒ ഡോ. അബ്ദുല്റഹ്മാന് സാദിഖ് അസ്കര്‍ എന്നിവരും മറ്റു വിശിഷ്ടാതിഥികളും അതിഥികളും പങ്കെടുത്തു.
ബഹ്റൈനില്‍ വലിയ ജനപ്രീതിയാര്‍ജിച്ച ടെന്നീസ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ഷെയ്ഖ് ഖാലിദ് രാജാവിന് നന്ദി പറഞ്ഞു. ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബിന്റെ 50 വര്‍ഷത്തെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ക്ലബ്ബിന്റെ സ്പോണ്‍സര്‍മാരായ യൂസുഫ് ഖലീല്‍ അല്‍മോയ്യിദ് ആന്‍ഡ് സണ്‍സ്, ഇബ്രാഹിം കെ. കാനൂ, ബി.ബി.കെ, ജി.പി.ഐ.സി. എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരെയും പിന്തുണച്ചവരെയും ആദരിച്ചു. 1973 മുതലുള്ള ക്ലബ്ബിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ‘ബഹ്റൈന്‍ ടെന്നീസ് ക്ലബ്: അമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍’ എന്ന സ്മരണികയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.