ന്യൂഡല്‍ഹി : ലോകത്ത് കോവിഡ് 19 വകഭേദമായ ഒമിക്രോണ്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് 4500 -ല്‍ പരം യാത്രാവിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍.
യുഎസിലാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടത്.
വിമാനത്തിലെ ജീവനക്കാര്‍ കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധംപുലര്‍ത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തതാണ് കൂടുതല്‍ വിമാനങ്ങളും റദ്ദാക്കുന്നതിനുള്ള കാരണം.
