
മനാമ: ബഹ്റൈനിലെ യോഗ്യരായ തടവുകാര്‍ക്ക് ബഹ്റൈന്‍ പോളിടെക്നിക്കിലെ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ ഓംബുഡ്സ്മാന് പദ്ധതി ആവിഷ്കരിച്ചു.
ജാവിലെ റിഫോര്മേഷന് ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ തടവുകാര്‍ക്ക് നല്കുന്ന വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം അവലോകനം ചെയ്യാന്‍ നടത്തിയ സന്ദര്‍ശന വേളയില്‍ ഓംബുഡ്സ്മാന് ഓഫീസില്‍നിന്നുള്ള സംഘമാണ് ഇക്കാര്യം അറിയിച്ചത്.
തടവുകാര്‍ക്ക് വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കാന്‍ ഓണ്‍ലൈനായും നേരിമുള്ള പഠനസൗകര്യമൊരുക്കാനാണ് പദ്ധതി. പ്രവേശനത്തിന് പോളിടെക്നിക്കിന്റെ പ്രവേശന പരീക്ഷ പാസാകേണ്ടതുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്മേഷന് ആന്റ് റീഹാബിലിറ്റേഷന്‍, ബഹ്റൈന്‍ പോളിടെക്നിക്, നാസര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, ഓംബുഡ്സ് ഓഫീസ്, തടവുകാരുടെ അവകാശ കമ്മീഷന്, നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്നിവയുടെ സംയുക്ത ശ്രമഫലമായാണ് പദ്ധതി തയാറാക്കിയതെന്ന് ഓംബുഡ്സ്മാന് ഓഫീസ് സെക്രട്ടറി ജനറല്‍ ഗദ ഹമീദ്ഹബീബ്പറഞ്ഞു.
