മസ്കത്ത്: ഇറാനിയൻ നഗരമായ മശ്ഹദിലേക്കും കസാഖ്സ്ഥാനിലെ അല്‍ മാതിയിലേക്കും പുതിയ വിമാന സർവീസുകൾ നടത്താൻ ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. ഇറാനിലെ സലാം എയറിന്റെ മൂന്നാമത്തെ സെക്ടറും കസാഖ്സ്ഥാനിലെ ആദ്യ സർവീസുമാണിത്.
ഈ മാസം 21നാണ് മസ്കത്തിൽ നിന്ന് മശ്ഹാദിലേക്ക് സർവീസ് ആരംഭിച്ചത്. അൽ മാതിയിലേക്കുള്ള സർവീസ് ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഇരു രാജ്യങ്ങളിലേക്കും സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിനാലാണ് പുതിയ സർവീസ് ആരംഭിച്ചതെന്ന് സലാം എയർ അധികൃതർ പറഞ്ഞു.